Wednesday, 20 June 2018

ലളിതാപഞ്ചകം (laḷitāpañcakaṁ)


പ്രാത സ്മരാമി ലളിതാ വദനാരവിന്ദം
വിമ്പാധരം പ്രഥുല മൗക്തികശോഭിനാസം
ആകര്‍ണ്ണ ദീര്‍ഘ നയനം മണികുണ്ടലാഢ്യം
മന്ദസ്മിതം മൃഗമദോജ്ജ്വലഭാലദേശം

പ്രാതര്‍ ഭജാമി ലളിതാ ഭുജ കല്‍പവല്ലീം
രക്ത അന്ഗുലീയ ലസദ് അന്ഗുലീപല്ലവാഢ്യാം
മാണിക്യഹേമാ വലയാങ്ഗദ ശോഭമാനാം
പുണ്ഡ്രേക്ഷുചാപ കുസുമേസ്സു സൃണ്ണി ദധാനാം

പ്രാതര്‍ ഭജാമി ലളിതാ ചരണാരവിന്ദം
ഭക്തേഷ്ട ദാന നിരതം ഭവ സിന്ധു പോതം
പത്മാസനാദി സുരനായക പൂജനീയം
പത്മാംഗുഷ ദ്വജ സുദര്‍ശന ലാഞ്ഛനാഢ്യം

പ്രാതര്‍ സ്തുവേ പരശിവാം ലളിതാം ഭവാനീം
ത്രയ്യന്ത വേദ്യ വിഭവാം കരുണാന‍വദ്യാം
വിശ്വസ്യ സൃഷ്ടി വിലയ സ്ഥിതി ഹേതു ഭൂതാം
വിദ്യേശ്വരീം നിഗമ വാങ്ഗമനാസാതി ദൂരാം

പ്രാതര്‍ വദാമി ലളിതേ തവ പുണ്യ നാമ
കാമേശ്വരി ഇതി കമലേതി മഹേശ്വരീതി
ശ്രീ ശാംഭവീതി ജഗതാം ജനനീ പരേതി
വാഗ്ദേവതേതി വചസാ ത്രിപുരേശ്വരീതി

യഹ് ശ്ലോക പഞ്ചകമിദം ലളിതാംബികായാഃ
സൗഭാഗ്യദം സുലളിതം പഠതി പ്രഭാതേ
തസ്മൈ ദദാതി ലളിതാ ഝടിതി പ്രസന്നാ
വിദ്യാം ശ്രിയം വിമലസൗഖ്യമനന്തകൃതീം

ഇതി ശ്രീമച്ഛങ്കരഭഗവതഃ കൃതൗ ലളിതാ പഞ്ചകം സമ്പൂര്‍ണ്ണം
  
prāta smarāmi laḷitā vadanāravindaṁ
vimpādharaṁ prathula maktikaśēābhināsaṁ
ākarṇṇa dīrgha nayanaṁ maṇikuṇṭalāḍhyaṁ
mandasmitaṁ mr̥gamadēājjvalabhāladēśaṁ

prātar bhajāmi laḷitā bhuja kalpavallīṁ
rakta an'gulīya lasad an'gulīpallavāḍhyāṁ
māṇikyahēmā valayāṅgada śēābhamānāṁ
puṇḍrēkṣucāpa kusumēs'su sr̥ṇṇi dadhānāṁ

prātar bhajāmi laḷitā caraṇāravindaṁ
bhaktēṣṭa dāna nirataṁ bhava sindhu pēātaṁ
patmāsanādi suranāyaka pūjanīyaṁ
patmāṅguṣa dvaja sudarśana lāñchanāḍhyaṁ

prātar stuvē paraśivāṁ laḷitāṁ bhavānīṁ
trayyanta vēdya vibhavāṁ karuṇāna‍vadyāṁ
viśvasya sr̥ṣṭi vilaya sthiti hētu bhūtāṁ
vidyēśvarīṁ nigama vāṅgamanāsāti dūrāṁ

prātar vadāmi laḷitē tava puṇya nāma
kāmēśvari iti kamalēti mahēśvarīti
śrī śāmbhavīti jagatāṁ jananī parēti
vāgdēvatēti vacasā tripurēśvarīti

yah ślēāka pañcakamidaṁ laḷitāmbikāyāḥ
sabhāgyadaṁ sulaḷitaṁ paṭhati prabhātē
tasmai dadāti laḷitā jhaṭiti prasannā
vidyāṁ śriyaṁ vimalasakhyamanantakr̥tīṁ

iti śrīmacchaṅkarabhagavataḥ kr̥ta laḷitā pañcakaṁ sampūrṇṇaṁ

Tuesday, 22 May 2018

അഞ്ജനശ്രീധരാ ചാരുമൂർത്തേ


അഞ്ജനശ്രീധരാ ചാരുമൂർത്തേ - കൃഷ്ണ
അഞ്ജലികൂപ്പി വണങ്ങിടുന്നേൻ

ആനന്ദാലങ്കാര വാസുദേവാ - കൃഷ്ണാ
ആതങ്കമെല്ലാമകറ്റീടേണേ

ഇന്ദിരാനാഥാ ജഗന്നിവാസാ - കൃഷ്ണാ
ഇന്നെന്റെ മുമ്പിൽ വിളങ്ങിടേണേ

ഈരേഴുലകിനുമേകനാഥാ - കൃഷ്ണാ
ഈരഞ്ചുദിക്കും നിറഞ്ഞ രൂപാ

ഉണ്ണിഗോപാലാ കമലനേത്രാ - കൃഷ്ണാ
ഉള്ളത്തിൽ വന്നു വിളങ്ങീടേണേ

ഊഴിയിൽ വന്നു പിറന്ന നാഥാ - കൃഷ്ണാ
ഊനം കൂടാതെന്നെ പാലിക്കണേ

എന്നുള്ളിലുള്ളൊരു താപമെല്ലാം - കൃഷ്ണാ
എന്നുണ്ണിക്കൃഷ്ണാ ശമിപ്പിക്കണേ

ഏടലർ ബാണനു തുല്യമൂർത്തേ - കൃഷ്ണാ
ഏറിയ മോദേന കൈതൊഴുന്നേൻ

ഐഹികമായ സുഖത്തിലഹോ - കൃഷ്ണാ
അയ്യോ എനിക്കൊരു മോഹമില്ലേ

ഒട്ടല്ല കൌതുകമന്തരംഗേ - കൃഷ്ണാ
ഓമൽ തിരുമേനി ഭംഗി കാണാൻ

ഓടക്കുഴൽവിളി മേളത്തോടെ - കൃഷ്ണാ
ഓടിവരികെന്റെ ഗോപബാലാ

ഔദാര്യകോമളാ കേളിശീലാ - കൃഷ്ണാ
ഔപമ്യമില്ല ഗുണങ്ങൾക്കേതും

അംബുജ ലോചന നിൻ പാദപങ്കജം
അമ്പോടു ഞാനിതാ കുമ്പിടുന്നേൻ

അത്യന്തസുന്ദരാ നന്ദസൂനോ - കൃഷ്ണാ
അത്തൽ കളഞ്ഞെന്നെപ്പാലിക്കണേ

കൃഷ്ണാ മുകിൽവർണ്ണാ വൃഷ്ണികുലേശ്വരാ
കൃഷ്ണാംബുജേക്ഷണാ കൈതൊഴുന്നേൻ

കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ

കണ്ണന്റെ പുണ്യനാമവർണ്ണങ്ങള്‍

കണ്ണന്റെ പുണ്യനാമവർണ്ണങ്ങള്‍
കർണ്ണത്തിലെന്നു കേള്‍ക്കും ഞാൻ?

കർണ്ണത്തില്‍ കേട്ടു കോള്‍മയിർ കൊണ്ടു
കണ്ണീരിലെന്നു മുങ്ങും ഞാൻ?

കണ്ണീരിൽ മുങ്ങി ശുദ്ധനായ് നാമം
തന്നെത്താനെന്നു പാടും ഞാൻ?

തന്നെത്താൻ പാടി മോദത്താൽ മണ്ണും
വിണ്ണുമെന്നു മറക്കും ഞാൻ?

മണ്ണും വിണ്ണും മറന്നു ഭക്തിസം
പൂർണ്ണനായെന്നു തുള്ളും ഞാൻ?

തുള്ളിക്കളിച്ചെന്‍ സംസാരക്കള-
ക്കള്ളികളെന്നു മായ്ക്കും ഞാന്‍?

അക്കളം മായ്ക്കും കേളിതുള്ളലി-
ലട്ടഹാസമെന്നാര്‍ക്കും ഞാന്‍?

അട്ടഹാസത്താല്‍ ശുദ്ധി ദിക്കുക-
ളെട്ടിനുമെന്നു നല്‍കും ഞാന്‍?

ആട്ടവും കഴിഞ്ഞമ്മതന്‍ മടി-
ത്തട്ടിലേയ്ക്കെന്നു വീഴും ഞാന്‍?

വീണുമമ്മതന്‍ ശീതളാങ്കത്തില്‍
സാനന്ദമെന്നുറങ്ങും ഞാന്‍?

ഉറങ്ങുമ്പോളുള്ളിൽ കായാമ്പൂവർണ്ണം
കണ്ടുകൊണ്ടെന്നുണരും ഞാൻ?

ഉണരുമ്പോള്‍ മുമ്പിൽ കരിമുകിൽവർണ്ണൻ
തിരുമേനിയെന്നു കാണും ഞാൻ?

ദുഖമൊടുക്കുന്ന തമ്പുരാനേ (dukhameāṭukkunna tampurānē)


ദുഖമൊടുക്കുന്ന തമ്പുരാനേ – കൃഷ്ണ
തൃക്കഴൽ ഞാനിതാ കുമ്പിടുന്നേന്‍.

ദുഖമെടുത്തതിതെനെന്തേ മൂലം – കൃഷ്ണ
ദുഖമെടുത്തതു കർമ്മമൂലം.

കർമ്മമെടുത്തതിതെനെന്തേ മൂലം – കൃഷ്ണ
കർമ്മമെടുത്തതു രാഗമൂലം.

രാഗമെടുത്തതിതെനെന്തേ മൂലം – കൃഷ്ണ
രാഗമെടുത്തതു മാനമൂലം.

മാനമെടുത്തതിതെനെന്തേ മൂലം – കൃഷ്ണ
തന്നെ നിനയായ്ക മാനമൂലം.

തന്നെ നിനയായ് വാനെന്തേ മൂലം – കൃഷ്ണ
അജ്ഞാനമാമവിവേകം മൂലം.

അജ്ഞാനം പോവതിനെന്തേ മൂലം – കൃഷ്ണ
അജ്ഞാനം പോവതു ജ്ഞാനം കൊണ്ടേ.

ജ്ഞാനമുണ്ടാവതിനെന്തേ മൂലം – കൃഷ്ണ
ജ്ഞാനമുണ്ടാവതു ഭക്തികൊണ്ടേ.

ഭക്തിയുണ്ടാവതിനെന്തേ മൂലം – കൃഷ്ണ
ഭക്തിയുണ്ടാവൂ വിരക്തികൊണ്ടേ.

സക്തിപോയീടുവാനെന്തേ മൂലം – കൃഷ്ണ
ചിത്തത്തിൽ നല്ലൊരു ശുദ്ധികൊണ്ടേ.

ചിത്തശുദ്ധിക്കു ഞാനെന്തു ചെയ് വൂ – കൃഷ്ണ
നല്ല വഴിയ്ക്കുള്ള ശ്രദ്ധ ചെയ്യൂ.

ശ്രദ്ധയുണ്ടാവതിനെന്തു ചെയ് വൂ – കൃഷ്ണ
പുണ്യകഥകളെകേട്ടുകൊള്‍വൂ.

സത്കഥ കേള്‍പ്പതിനെന്തു ചെയ് വൂ – കൃഷ്ണ
സജ്ജനസംഗതി ചെയ്തുകൊള്‍വൂ

സജ്ജനസംഗതിക്കെന്തു ചെയ് വൂ – കൃഷ്ണ
വായുപുരേശനെസ്സേവ ചെയ്യൂ.

വായുഗൃഹാധിപ വാസുദേവ കൃഷ്ണ
ബാലഗോപാലക പാലയ മാം.

കൃഷ്ണ ഹരേ ജയ  കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ  കൃഷ്ണ ഹരേ

dukhameāṭukkunna tampurānē – kr̥ṣṇa

tr̥kkaḻal ñānitā kumpiṭunnēn.

dukhameṭuttatitenentē mūlaṁ – kr̥ṣṇa
dukhameṭuttatu karm'mamūlaṁ.

karm'mameṭuttatitenentē mūlaṁ – kr̥ṣṇa
karm'mameṭuttatu rāgamūlaṁ.

rāgameṭuttatitenentē mūlaṁ – kr̥ṣṇa
rāgameṭuttatu mānamūlaṁ.

mānameṭuttatitenentē mūlaṁ – kr̥ṣṇa
tanne ninayāyka mānamūlaṁ.

tanne ninayāy vānentē mūlaṁ – kr̥ṣṇa
ajñānamāmavivēkaṁ mūlaṁ.

ajñānaṁ pēāvatinentē mūlaṁ – kr̥ṣṇa
ajñānaṁ pēāvatu jñānaṁ keāṇṭē.

jñānamuṇṭāvatinentē mūlaṁ – kr̥ṣṇa
jñānamuṇṭāvatu bhaktikeāṇṭē.

bhaktiyuṇṭāvatinentē mūlaṁ – kr̥ṣṇa
bhaktiyuṇṭāvū viraktikeāṇṭē.

saktipēāyīṭuvānentē mūlaṁ – kr̥ṣṇa
cittattil nalleāru śud'dhikeāṇṭē.

cittaśud'dhikku ñānentu cey vū – kr̥ṣṇa
nalla vaḻiykkuḷḷa śrad'dha ceyyū.

śrad'dhayuṇṭāvatinentu cey vū – kr̥ṣṇa
puṇyakathakaḷekēṭṭukeāḷvū.

satkatha kēḷppatinentu cey vū – kr̥ṣṇa
sajjanasaṅgati ceytukeāḷvū

sajjanasaṅgatikkentu cey vū – kr̥ṣṇa 
vāyupurēśanes'sēva ceyyū.

vāyugr̥hādhipa vāsudēva kr̥ṣṇa
bālagēāpālaka pālaya māṁ.

kr̥ṣṇa harē jaya  kr̥ṣṇa harē jaya
kr̥ṣṇa harē jaya  kr̥ṣṇa harē

പീലിയോടൊത്ത കാർകൂന്തലും കെട്ടി


പീലിയോടൊത്ത കാർകൂന്തലും കെട്ടി
ഫാലദേശേ തിലകമതും തൊട്ടു
ബാലചന്ദ്രസമാനമുഖപ്രഭ – കാണാകേണം

ആരണിമലർ പാലയ്ക്കമോതിരം
ബാലകർക്കിണങ്ങുന്ന പുലിനഖം
ചേലോടായവ ചാർത്തീട്ടു കാണണം – ഭഗവാനേ

നീലക്കാർമുകിൽവർണ്ണ ! ജനാർദ്ദന
ബാലഗോവിന്ദ ! വാസുദേവ ! കൃഷ്ണ
മാലകറ്റണേ മാധവ ! ഗോവിന്ദ – വാസുദേവ

കയ്യിൽ നല്ല മുരളി ചെറുകോലും
മെയ്യഴകാർന്ന പീതാംബരപ്പട്ടും
കെട്ടി നന്നായുടുത്തുടൻ കാണണം – വാസുദേവ

ഭക്തനായ കുചേലന്നു വേണ്ടവ-
യൊക്കെയും ഭവാനല്ലോ കൊടുത്തതും
മുക്തി നൽകണേ മാധവ ഗോവിന്ദ! – വാസുദേവ

Monday, 21 May 2018

നിറന്നപീലികള്‍ നിരക്കവേ കുത്തി



നിറന്നപീലികള്‍ നിരക്കവേ കുത്തി
നെറുകയില്‍ക്കൂട്ടിത്തിറമൊടുകെട്ടീ
കരിമുകിലൊത്ത ചികുരഭാരവും
മണികള്‍മിന്നിടും മണിക്കിരീടവും
കുനുകുനെച്ചിന്നും കുറുനിരതൻമേല്‍
നനുനനെപ്പൊടിഞ്ഞൊരുപൊടിപറ്റി
തിലകവുമൊട്ടു വിയര്‍പ്പിനാല്‍ നന-
ഞ്ഞുലകു സൃഷ്ടിച്ചു ഭരിച്ചു സംഹരി-
ച്ചിളകുന്ന ചില്ലീയുഗളഭംഗിയും
അടിയാരെക്കുറിച്ചൊരു കരുണയും
കഠിനദുഷ്ടരോടെഴുന്ന കോപവും
മടുമൊഴിമാരിൽ വളർന്നരാഗവും
കലഹം കൊണ്ടൊരത്ഭുതരസങ്ങളും
ചപലന്മാരൊടു കലര്‍ന്ന ഹാസവും
എതിരിടുന്നോര്‍ക്കു ഭയങ്കരത്വവും
പലതുമിങ്ങിനെ നവനവരസ-
മിടയിടക്കൂടിക്കലര്‍ന്ന നേത്രവും
മകരകുണ്ഡലം പ്രതിബിംബിക്കുന്ന
കവിള്‍ത്തടങ്ങളും മുഖസരോജവും
വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞനാസിക
സുമന്ദഹാസവും അധരശോഭയും
തുളസിയും നല്ല സരസിജങ്ങളു-
മിളതായീടിന തളിരുകളുമാ-
യിടകലര്‍ന്നുടനിളകും മാലകള്‍
തടയും മുത്തുമാലകളും കൌസ്തുഭ-
മണിയും ചേരുന്ന ഗളവും ചമ്മട്ടി
പിടിച്ചൊരു കരതലവും കുങ്കുമം
മുഴുക്കെപ്പൂശിന തിരുമറുമാറും
നിറഞ്ഞ മഞ്ഞപ്പൂന്തുകിലും കാഞ്ചികള്‍
പദസരോരുഹയുഗവുമെന്നുടെ
ഹൃദയംതന്നിലങ്ങിരിക്കും പോലെയ-
മ്മണിരഥം തന്നിലകം കുളിര്‍ക്കവേ
മണിവര്‍ണ്ണന്‍ തന്നെ തെളിഞ്ഞു കണ്ടു ഞാന്‍.

Tuesday, 20 March 2018

കൃഷ്ണസ്തുതികള്‍ (kr̥ṣṇastutikaḷ)


ഹൃദയത്തില്‍ കദനത്താല്‍ കടയുന്ന പുതുവെണ്ണ
അവിടുത്തെ അമൃതേത്തിനടിയന്‍ തരാം (2)
പകരമായ് അവിടുത്തെ വദനത്തില്‍ പതയുന്ന
കനിവിന്റെ നറുപാലിന്നിവനും തരൂ (ഹൃദയത്തില്‍...)

കറയുള്ള കരളിലായുറ ചേർത്ത തൈർ നിന്റെ
കരതാരിലേകാനുമാകാം, കണ്ണാ
കരതാരിലേകാനുമാകാം (2)
തിരുമാറിലണിയുന്ന വനമാല കോർക്കുവാന്‍
വിറയാർന്ന കൈകള്‍ക്കു വയ്യാ, വിഭോ
വിറയാർന്ന കൈകള്‍ക്കു വയ്യാ (ഹൃദയത്തില്‍...)

മറയുന്നു ബന്ധങ്ങള്‍ അകലുന്നു മിത്രങ്ങള്‍
കുറയുന്നിതായുസ്സുമയ്യോ (2)
ചുറയുന്ന സംസാരകെണിവള്ളിയില്‍ നിന്നും
അറിയില്ല വിടുവിച്ചു പോരാന്‍ (2) (ഹൃദയത്തില്‍...)

ഗുരുവായുപുരമാർന്നു വിലസുന്നൊരവിടുന്നു
പരമാത്മ ഗതിയേകി തുണ ചെയ്യണം, നിന്‍
പരമാത്മ ഗതിയേകി തുണ ചെയ്യണം (2)
അടിയത്തിന്‍ ഭവദാഹശമനത്തിനതു പോരും
ഇടനെഞ്ചിന്‍ വന്‍ചൂടൊന്നാറാനുമേ (2) (ഹൃദയത്തില്‍...)


hr̥dayattil kadanattāl kaṭayunna putuveṇṇa
aviṭutte amr̥tēttinaṭiyan tarāṁ (2)
pakaramāy aviṭutte vadanattil patayunna 
kanivinṟe naṟupālinnivanuṁ tarū (hr̥dayattil)

kaṟayuḷḷa karaḷilāyuṟa cērtta tair ninṟe
karatārilēkānumākāṁ, kaṇṇā karatārilēkānumākāṁ(2)
tirumāṟilaṇiyunna vanamāla kēārkkuvān
viṟayārnna kaikaḷkku vayyā, vibhēā viṟayārnna kaikaḷkku vayyā (hr̥dayattil)

maṟayunnu bandhaṅṅaḷ akalunnu mitraṅṅaḷ
kuṟayunnitāyus'sumayyēā (2)
cuṟayunna sansārakeṇivaḷḷiyil ninnuṁ
aṟiyilla viṭuviccu pēārān (2) (hr̥dayattil...)

guruvāyupuramārnnu vilasunneāraviṭunnu
paramātma gatiyēki tuṇa ceyyaṇaṁ, nin paramātma gatiyēki tuṇa ceyyaṇaṁ (2)
aṭiyattin bhavadāhaśamanattinatu pēāruṁ
iṭaneñcin vancūṭeānnāṟānumē (2) (hr̥dayattil...)

Monday, 12 March 2018

മഹിഷാസുരമർദ്ദിനീ സ്തോത്രം

അയി ഗിരിനന്ദിനി നന്ദിതമേദിനി വിശ്വവിനോദിനി നന്ദനുതേ
ഗിരിവര വിന്ധ്യശിരോധിനിവാസിനി വിഷ്ണുവിലാസിനി ജിഷ്ണുനുതേ |
ഭഗവതി ഹേ ശിതികണ്ഠകുടുംബിനി ഭൂരികുടുംബിനി ഭൂരികൃതേ
ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ || 1 ||

സുരവരവർഷിണി ദുർദ്ധരധർഷിണി ദുർമുഖമർഷിണി ഹർഷരതേ
ത്രിഭുവനപോഷിണി ശങ്കരതോഷിണി കല്മഷമോഷിണി ഘോഷരതേ |
ദനുജനിരോഷിണി ദിതിസുതരോഷിണി ദുർമദശോഷിണി സിന്ധുസുതേ
ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ || 2 ||

അയി ജഗദംബ മദംബ കദംബവനപ്രിയവാസിനി ഹാസരതേ
ശിഖരിശിരോമണി തുംഗഹിമാലയശൃംഗനിജാലയ മദ്ധ്യഗതേ |
മധുമധുരേ മധുകൈടഭഗഞ്ജിനി കൈടഭഭഞ്ജിനി രാസരതേ
ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ || 3 ||

അയി ശതഖണ്ഡ വിഖണ്ഡിത രുണ്ഡ വിതുണ്ഡിത ശുണ്ഡ ഗജാധിപതേ
രിപുഗജ ഗണ്ഡവിദാരണചണ്ഡ പരാക്രമശൗണ്ഡ മൃഗാധിപതേ |
നിജഭുജദണ്ഡ നിപാതിതചണ്ഡ നിപാതിതമുണ്ഡ ഭടാധിപതേ
ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ || 4 ||

അയി രണദുർമദ ശത്രുവധോദിത ദുർധരനിർജര ശക്തിഭൃതേ
ചതുരവിചാര ധുരീണമഹാശയ ദൂതകൃത പ്രമഥാധിപതേ |
ദുരിതദുരീഹ ദുരാശയദുർമതി ദാനവദൂതകൃതാന്തമതേ
ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ || 5 ||

അയി നിജ ഹുംകൃതിമാത്ര നിരാകൃത ധൂമ്രവിലോചന ധൂമ്രശതേ
സമരവിശോഷിതശോണിതബീജസമുദ്ഭവശോണിതബീജലതേ |
ശിവ ശിവ ശുംഭനിശുംഭമഹാഹവതർപിത ഭൂതപിശാചപതേ
ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ || 6 ||

ധനുരനുസംഗരണക്ഷണ സംഗപരിസ്ഫുരദംഗ നടത്കടകേ
കനകപിശംഗപൃഷത്കനിഷംഗരസദ്ഭടശൃംഗഹതാവടുകേ |
കൃതചതുരംഗബലക്ഷിതി രംഗഘടദ്ബഹുരംഗരടദ്ബടുകേ
ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ || 7 ||

അയി ശരണാഗത വൈരിവധൂവര വീരവരാഭയദായികരേ
ത്രിഭുവനമസ്തകശൂലവിരോധി ശിരോധികൃതാ‌മലശൂലകരേ |
ദുമിദുമിതാമരദുന്ദുഭിനാദമഹോമുഖരീകൃതദിങ്നികരേ
ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ || 8 ||

സുരലലനാ തതഥേയി തഥേയി കൃതാഭിനയോദരനൃത്യരതേ
കൃതകുകുഥഃ കുകുഥോ ഗഡദാദികതാല കുതൂഹല ഗാനരതേ
ധുധുകുട ധുക്കുട ധിംധിമിതധ്വനി ധീരമൃദംഗനിനാദരതേ
ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ || 9 ||

ജയ ജയ ജപ്യജയേ ജയശബ്ദ പരസ്തുതി തത്പരവിശ്വനുതേ
ഝണ ഝണ ഝിഞ്ഝിമി ഝിംകൃതനൂപുര ശിഞ്ജിതമോഹിത ഭൂതപതേ |
നടിത നടാർദ്ധനടീനടനായക നാടകനാടിത നാട്യരതേ
ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ || 10 ||

അയി സുമനഃ സുമനഃ സുമനഃ സുമനഃ സുമനോഹര കാന്തിയുതേ
ശ്രിതരജനീ രജനീ രജനീ രജനീ രജനീകരവക്ത്രവയുതേ |
സുനയന വിഭ്രമ രഭ്രമര ഭ്രമര ഭ്രമരഭ്രമരാധിപതേ
ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ || 11 ||

മഹിതമഹാഹവ മല്ലമതല്ലിക മല്ലിതരല്ലകമല്ലരതേ
വിരചിതവല്ലികപല്ലികമല്ലികഝില്ലികഭില്ലികവർഗ്ഗവൃതേ |
സിതകൃതഫുല്ലസമുല്ലസിതാ‌രുണതല്ലജപല്ലവസല്ലളിതേ
ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ || 12 ||

അവിരള ഗണ്ഡഗളന്മദമേദുര മത്തമതംഗജരാജപതേ
ത്രിഭുവനഭൂഷണഭൂതകലാനിധിരൂപപയോനിധിരാജസുതേ |
അയി സുദതീജനലാലസമാനസമോഹനമന്മഥരാജസുതേ
ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ || 13 ||

കമലദളാമല കോമളകാന്തികലാകലിതാ‌മലഭാലതലേ
സകലവിലാസകലാനിലയക്രമകേളികലത്കളഹംസകുലേ |
അളികുലസംകുല കുന്തളമണ്ഡലമൗലിമിളദ്ബകുളാളികുലേ
ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ || 14 ||

കരമുരളീരവവീജിതകൂജിതലജ്ജിതകോകിലമഞ്ജുരുതേ
മിളിതമിളിന്ദമനോഹരഗുഞ്ജിതരഞ്ജിതശൈലനികുഞ്ജഗതേ |
നിജഗണഭൂതമഹാശബരീഗണ സദ്ഗുണസംഭൃതകേളിതതേ
ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ || 15 ||

കടിതടപീതദുകൂലവിചിത്രമയൂഖതിരസ്കൃതചന്ദ്രരുചേ
പ്രണതസുരാസുരമൗലിമണിസ്ഫുരദംശുലസന്നഖസാന്ദ്രരുചേ |
ജിതകനകാചലമൗലിപദോജ്ഝിതനിർഭരകുഞ്ജരതുംഗകുചേ
ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ || 16 ||

വിജിതസഹസ്രകരൈക സഹസ്രകരൈക സഹസ്രകരൈകനുതേ
കൃതസുരതാരകസംഗരതാരക സംഗരതാരക സൂനുസുതേ |
സുരഥസമാധി സമാന സമാധി സമാധി സമാധി സുജാതരതേ
ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ || 17 ||

പദകമലം കരുണാനിലയേ വരിവസ്യതി യേ‌നുദിനം ന ശിവേ
അയി കമലേ കമലാനിലയേ കമലാനിലയഃ സ കഥം ന ഭവേത് |
തവ പദമേവ പരംപദമിത്യനു ശീലയതോ മമ കിം ന ശിവേ
ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ || 18 ||

കനകലസത്കലസിന്ധു ജലൈരനു ഷിഞ്ജതി തേ ഗുണരംഗഭുവം
ഭജതി സ കിം ന ശചീകുചകുംഭ തടീപരിരംഭസുഖാനുഭവം|
തവ ചരണം ശരണം കരവാണി ന താമരവാണി നിവാസി ശിവം
ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ || 19 ||

തവ വിമലേ‌ന്ദുകലം വദനേന്ദുമലം സകലം നനു കൂലയതേ
കിമു പുരുഹൂതപുരീന്ദുമുഖീ സുമുഖീഭിരസൗ വിമുഖീക്രിയതേ |
മമ തു മതം ശിവനാമധനേ ഭവതീകൃപയാ കിമുത ക്രിയതേ
ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ || 20 ||

അയി മയി ദീനദയാലുതയാ കരുണാപരയാ ഭവിതവ്യമുമേ
അയി ജഗതോ ജനനീ കൃപയാസി യഥാസി തഥാനുമിതാസി രമേ |
യദുചിതമത്ര ഭവത്യുരരീ കുരുതാ ദുരുതാപമപാകുരുതേ
ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ || 21 ||

ayi girinandini nanditamēdini viśvavinēādini nandanutē
girivara vindhyaśirēādhinivāsini viṣṇuvilāsini jiṣṇunutē |
bhagavati hē śitikaṇṭhakuṭumbini bhūrikuṭumbini bhūrikr̥tē
jaya jaya hē mahiṣāsuramarddini ramyakaparddini śailasutē || 1 ||

suravaravarṣiṇi durd'dharadharṣiṇi durmukhamarṣiṇi harṣaratē
tribhuvanapēāṣiṇi śaṅkaratēāṣiṇi kalmaṣamēāṣiṇi ghēāṣaratē |
danujanirēāṣiṇi ditisutarēāṣiṇi durmadaśēāṣiṇi sindhusutē
jaya jaya hē mahiṣāsuramarddini ramyakaparddini śailasutē || 2 ||

ayi jagadamba madamba kadambavanapriyavāsini hāsaratē
śikhariśirēāmaṇi tuṅgahimālayaśr̥ṅganijālaya mad'dhyagatē |
madhumadhurē madhukaiṭabhagañjini kaiṭabhabhañjini rāsaratē
jaya jaya hē mahiṣāsuramarddini ramyakaparddini śailasutē || 3 ||

ayi śatakhaṇḍa vikhaṇḍita ruṇḍa vituṇḍita śuṇḍa gajādhipatē
ripugaja gaṇḍavidāraṇacaṇḍa parākramaśaṇḍa mr̥gādhipatē |
nijabhujadaṇḍa nipātitacaṇḍa nipātitamuṇḍa bhaṭādhipatē
jaya jaya hē mahiṣāsuramarddini ramyakaparddini śailasutē || 4 ||

ayi raṇadurmada śatruvadhēādita durdharanirjara śaktibhr̥tē
caturavicāra dhurīṇamahāśaya dūtakr̥ta pramathādhipatē |
duritadurīha durāśayadurmati dānavadūtakr̥tāntamatē
jaya jaya hē mahiṣāsuramarddini ramyakaparddini śailasutē || 5 ||

ayi nija huṅkr̥timātra nirākr̥ta dhūmravilēācana dhūmraśatē
samaraviśēāṣitaśēāṇitabījasamudbhavaśēāṇitabījalatē |
śiva śiva śumbhaniśumbhamahāhavatarpita bhūtapiśācapatē
jaya jaya hē mahiṣāsuramarddini ramyakaparddini śailasutē || 6 ||

dhanuranusaṅgaraṇakṣaṇa saṅgaparisphuradaṅga naṭatkaṭakē
kanakapiśaṅgapr̥ṣatkaniṣaṅgarasadbhaṭaśr̥ṅgahatāvaṭukē |
kr̥tacaturaṅgabalakṣiti raṅgaghaṭadbahuraṅgaraṭadbaṭukē
jaya jaya hē mahiṣāsuramarddini ramyakaparddini śailasutē || 7 ||

ayi śaraṇāgata vairivadhūvara vīravarābhayadāyikarē
tribhuvanamastakaśūlavirēādhi śirēādhikr̥tāmalaśūlakarē |
dumidumitāmaradundubhinādamahēāmukharīkr̥tadiṅnikarē
jaya jaya hē mahiṣāsuramarddini ramyakaparddini śailasutē || 8 ||

suralalanā tatathēyi tathēyi kr̥tābhinayēādaranr̥tyaratē
kr̥takukuthaḥ kukuthēā gaḍadādikatāla kutūhala gānaratē
dhudhukuṭa dhukkuṭa dhindhimitadhvani dhīramr̥daṅganinādaratē
jaya jaya hē mahiṣāsuramarddini ramyakaparddini śailasutē || 9 ||

jaya jaya japyajayē jayaśabda parastuti tatparaviśvanutē
jhaṇa jhaṇa jhiñjhimi jhiṅkr̥tanūpura śiñjitamēāhita bhūtapatē |
naṭita naṭārd'dhanaṭīnaṭanāyaka nāṭakanāṭita nāṭyaratē
jaya jaya hē mahiṣāsuramarddini ramyakaparddini śailasutē || 10 ||

ayi sumanaḥ sumanaḥ sumanaḥ sumanaḥ sumanēāhara kāntiyutē
śritarajanī rajanī rajanī rajanī rajanīkaravaktravayutē |
sunayana vibhrama rabhramara bhramara bhramarabhramarādhipatē
jaya jaya hē mahiṣāsuramarddini ramyakaparddini śailasutē || 11 ||

mahitamahāhava mallamatallika mallitarallakamallaratē
viracitavallikapallikamallikajhillikabhillikavarggavr̥tē |
sitakr̥taphullasamullasitāruṇatallajapallavasallaḷitē
jaya jaya hē mahiṣāsuramarddini ramyakaparddini śailasutē || 12 ||

aviraḷa gaṇḍagaḷanmadamēdura mattamataṅgajarājapatē
tribhuvanabhūṣaṇabhūtakalānidhirūpapayēānidhirājasutē |
ayi sudatījanalālasamānasamēāhanamanmatharājasutē
jaya jaya hē mahiṣāsuramarddini ramyakaparddini śailasutē || 13 ||

kamaladaḷāmala kēāmaḷakāntikalākalitāmalabhālatalē
sakalavilāsakalānilayakramakēḷikalatkaḷahansakulē |
aḷikulasaṅkula kuntaḷamaṇḍalamalimiḷadbakuḷāḷikulē
jaya jaya hē mahiṣāsuramarddini ramyakaparddini śailasutē || 14 ||

karamuraḷīravavījitakūjitalajjitakēākilamañjurutē
miḷitamiḷindamanēāharaguñjitarañjitaśailanikuñjagatē |
nijagaṇabhūtamahāśabarīgaṇa sadguṇasambhr̥takēḷitatē
jaya jaya hē mahiṣāsuramarddini ramyakaparddini śailasutē || 15 ||

kaṭitaṭapītadukūlavicitramayūkhatiraskr̥tacandrarucē
praṇatasurāsuramalimaṇisphuradanśulasannakhasāndrarucē |
jitakanakācalamalipadēājjhitanirbharakuñjaratuṅgakucē
jaya jaya hē mahiṣāsuramarddini ramyakaparddini śailasutē || 16 ||

vijitasahasrakaraika sahasrakaraika sahasrakaraikanutē
kr̥tasuratārakasaṅgaratāraka saṅgaratāraka sūnusutē |
surathasamādhi samāna samādhi samādhi samādhi sujātaratē
jaya jaya hē mahiṣāsuramarddini ramyakaparddini śailasutē || 17 ||

padakamalaṁ karuṇānilayē varivasyati yēnudinaṁ na śivē
ayi kamalē kamalānilayē kamalānilayaḥ sa kathaṁ na bhavēt |
tava padamēva parampadamityanu śīlayatēā mama kiṁ na śivē
jaya jaya hē mahiṣāsuramarddini ramyakaparddini śailasutē || 18 ||

kanakalasatkalasindhu jalairanu ṣiñjati tē guṇaraṅgabhuvaṁ
bhajati sa kiṁ na śacīkucakumbha taṭīparirambhasukhānubhavaṁ|
tava caraṇaṁ śaraṇaṁ karavāṇi na tāmaravāṇi nivāsi śivaṁ
jaya jaya hē mahiṣāsuramarddini ramyakaparddini śailasutē || 19 ||

tava vimalēndukalaṁ vadanēndumalaṁ sakalaṁ nanu kūlayatē
kimu puruhūtapurīndumukhī sumukhībhirasa vimukhīkriyatē |
mama tu mataṁ śivanāmadhanē bhavatīkr̥payā kimuta kriyatē
jaya jaya hē mahiṣāsuramarddini ramyakaparddini śailasutē || 20 ||

ayi mayi dīnadayālutayā karuṇāparayā bhavitavyamumē
ayi jagatēā jananī kr̥payāsi yathāsi tathānumitāsi ramē |
yaducitamatra bhavatyurarī kurutā durutāpamapākurutē
jaya jaya hē mahiṣāsuramarddini ramyakaparddini śailasutē || 21 ||