ഹൃദയത്തില്‍
കദനത്താല്‍ കടയുന്ന പുതുവെണ്ണ
അവിടുത്തെ
അമൃതേത്തിനടിയന്‍ തരാം (2)
പകരമായ്
അവിടുത്തെ വദനത്തില്‍ പതയുന്ന
കനിവിന്റെ
നറുപാലിന്നിവനും തരൂ (ഹൃദയത്തില്‍...)
കറയുള്ള
കരളിലായുറ ചേർത്ത തൈർ നിന്റെ
കരതാരിലേകാനുമാകാം,
കണ്ണാ
കരതാരിലേകാനുമാകാം
(2)
തിരുമാറിലണിയുന്ന
വനമാല കോർക്കുവാന്‍
വിറയാർന്ന
കൈകള്‍ക്കു വയ്യാ, വിഭോ
വിറയാർന്ന
കൈകള്‍ക്കു വയ്യാ (ഹൃദയത്തില്‍...)
മറയുന്നു
ബന്ധങ്ങള്‍ അകലുന്നു മിത്രങ്ങള്‍
കുറയുന്നിതായുസ്സുമയ്യോ
(2)
ചുറയുന്ന
സംസാരകെണിവള്ളിയില്‍ നിന്നും
അറിയില്ല
വിടുവിച്ചു പോരാന്‍ (2) (ഹൃദയത്തില്‍...)
ഗുരുവായുപുരമാർന്നു
വിലസുന്നൊരവിടുന്നു
പരമാത്മ
ഗതിയേകി തുണ ചെയ്യണം, നിന്‍
പരമാത്മ
ഗതിയേകി തുണ ചെയ്യണം (2)
അടിയത്തിന്‍
ഭവദാഹശമനത്തിനതു പോരും
ഇടനെഞ്ചിന്‍
വന്‍ചൂടൊന്നാറാനുമേ (2) (ഹൃദയത്തില്‍...)
hr̥dayattil kadanattāl kaṭayunna putuveṇṇa
aviṭutte amr̥tēttinaṭiyan tarāṁ (2)
pakaramāy aviṭutte vadanattil patayunna
kanivinṟe naṟupālinnivanuṁ tarū (hr̥dayattil)
kaṟayuḷḷa karaḷilāyuṟa cērtta tair ninṟe
karatārilēkānumākāṁ, kaṇṇā karatārilēkānumākāṁ(2)
tirumāṟilaṇiyunna vanamāla kēārkkuvān
viṟayārnna kaikaḷkku vayyā, vibhēā viṟayārnna kaikaḷkku vayyā (hr̥dayattil)
maṟayunnu bandhaṅṅaḷ akalunnu mitraṅṅaḷ
kuṟayunnitāyus'sumayyēā (2)
cuṟayunna sansārakeṇivaḷḷiyil ninnuṁ
aṟiyilla viṭuviccu pēārān (2) (hr̥dayattil...)
guruvāyupuramārnnu vilasunneāraviṭunnu
paramātma gatiyēki tuṇa ceyyaṇaṁ, nin paramātma gatiyēki tuṇa ceyyaṇaṁ (2)
aṭiyattin bhavadāhaśamanattinatu pēāruṁ
iṭaneñcin vancūṭeānnāṟānumē (2) (hr̥dayattil...)
No comments:
Post a Comment