Friday, 10 March 2017

സരസ്വതി സ്തുതികള്‍

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതു മേ സദാ


അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ വേദമാകുന്നശാഖി-
ക്കൊമ്പത്തമ്പോടുപൂക്കും കുസുമതതിയിലേന്തുന്ന പൂന്തേന്‍കുഴമ്പേ
ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമന സുകൃതോപാന്ത സൗഭാഗ്യലക്ഷ്മീ
സമ്പത്തേ! കുമ്പിടുന്നേന്‍ കഴലിണ വലയാധീശ്വരീ! വിശ്വനാഥേ


വാണീദേവി സുനീലവേണി ത്രിജഗദാം വീണാരവം കൈതൊഴും
വാണീവൈഭവ മോഹിനീ ത്രിജഗദാം നാഥേ വിരിഞ്ചപ്രിയേ
വാണീദോഷമശേഷമാശു കളവാനെന്‍നാവിലത്യാദരം
വാണീടേണമതിന്നു നിന്നടിയില്‍ ഞാന്‍വീഴുന്നു മൂകാംബികേ.


മാണിക്യവീണാമുപലാളയന്തീം
മദാലസാം മഞ്ജുളവാഗ്‌വിലാസം 
മാഹേന്ദ്രനീലദ്യുതി കോമളാംഗീം
മാതംഗകന്യാം മനസാ സ്മരാമി.


യാ കുന്ദേന്ദുതഷാരഹാരധവളാ യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ യാ ശ്വേതപദ്മാസനാ
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിര്‍ദേവൈഃ സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ നിശ്ശേഷജാഡ്യാപഹാ.

Thursday, 9 March 2017

ഗണപതി സ്തുതികള്‍

ഗണപതി വന്ദനം


ഗജാനനം ഭൂതഗണാദി സേവിതം
കപിത്ഥജംബൂഫല സാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമിവിഘ്നേശ്വര പാദപ‍ങ്കജം


ക്ഷിപ്രപ്രസാദി ഭഗവാന്‍ ഗണനായകോ മേ
വിഘ്‌നങ്ങള്‍ തീര്‍ത്തു വിളയാടുക സര്‍വകാലം
സര്‍വത്ര കാരിണി സരസ്വതിദേവി വന്നെന്‍
നാവില്‍ക്കളിക്ക കുമുദേഷു നിലാവുപോലെ

ഗണേശ പഞ്ചരത്നം

മുദാകരാത്തമോദകം സദാ വിമുക്തി സാധകം
കലാധരാവതംസകം വിലാസിലോകരക്ഷകം
അനായകൈകനായകം വിനാശിതേഭദൈത്യകം
നതാശുഭാശുനാശകം നമാമി തം വിനായകം
നതേതരാതി ഭീകരം നവോദിതാര്‍ക്ക ഭാസുരം
നമത്സുരാരി നിര്‍ജ്ജരം നതാധികാപദുദ്ധരം
സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം
മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം
സമസ്തലോകശങ്കരം നിരസ്‌തദൈത്യകുഞ്ജരം
ദരേതരോദരം വരം വരേഭവക്ത്രമക്ഷരം
കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം
മനസ്‌കരം നമസ്‌കൃതാം നമസ്‌കരോമി ഭാസ്വരം
അകിഞ്ചനാര്‍ത്തിമാര്‍ജ്ജനം ചിരന്തനോക്തിഭാജനം
പുരാരി പൂര്‍വനന്ദനം സുരാരിഗര്‍വ ചര്‍വ്വണം
പ്രപഞ്ചനാശഭീഷണം ധനഞ്ജയാദിഭൂഷണം
കപോലദാനവാരിണം ഭജേ പുരാണവാരണം
നിതാന്തകാന്തദന്തകാന്തിമന്തകാന്തകാത്മജം
അചിന്ത്യരൂപമന്തഹീനമന്തരായകൃന്തനം
ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം
തമേകദന്തമേകമേവ ചിന്തയാമി സന്തതം
മഹാഗണേശപഞ്ചരത്നമാദരേണ യോന്വഹം
പ്രജല്‍പ്പതി പ്രഭാതകേ ഹൃദിസ്മരന്‍ ഗണേശ്വരം
അരോഗതാമദോഷതാം സുസാഹിതീം സുപുത്രതാം
സമാഹിതായുരഷ്ടഭൂതിമഭ്യുപൈതി സോചിരാത്‌