Thursday, 22 April 2021

അടിമലരിണ തന്നെ....

 

അടിമലരിണ തന്നെ.. കൃഷ്ണാ (4)
അടിയനൊരവലംബം.. കൃഷ്ണാ...
(അടിമലരിണ..) (2)

അറിയരുതടിയനു ഗുണവും ദോഷവും (4)
അരുളുക ശുഭമാര്‍ഗ്ഗം കൃഷ്ണാ.... (അറിയരുതടിയനു.. )
(അടിമലരിണ... )

പരമ ദയാംബുനിധേ...
പരമ ദയാംബുനിധേ... കൃഷ്ണാ.. (3)
പാലിക്കേണം എല്ലാമേ കൃഷ്ണാ...

(പരമ....)
തിരുവുടലതിനുടെ വടിവെപ്പോഴും (3)
എന്നുടെ ചിത്തേ തോന്നിടേണം...
(അടിമലരിണ... )

അതിരമണീയം, തവ തിരുരൂപം

 

അതിരമണീയം, തവ തിരുരൂപം, പൂർണത്രയീശ ഹരേ
ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ (2)
കുണ്ഡലമണ്ഡിത, തേജസ്വരൂപം, പൂർണത്രയീശ ഹരേ
ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ (2)
മമ മാനസ്സമൊരു, പൂജാപുഷ്പം, തിരുമുന്‍പിലർപ്പിച്ചിടുന്നേ (2)
കൈക്കൊള്ളേണമേ, കൃഷ്ണമുരാരേ, പൂർണത്രയീശ ഹരേ
ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ (2)

അറിവില്ലാത്തൊരു, പൈതങ്ങൾ ഞങ്ങൾ, അടിപണിയുന്നഖിലേശാ (2)
നിൻസ്തുതിപാടി, പാടി വരുന്നൂ, പൂർണത്രയീശ ഹരേ
ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ (2)

അതിരമണീയം, തവ തിരു രൂപം, പൂർണത്രയീശ ഹരേ
ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ (2)

പൂർണത്രയീശ ഹരേ ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ

പൂർണത്രയീശ ഹരേ (2)

ശിവസ്തുതി

 ചന്ദ്രശേഖരാ ഭവൽപദങ്ങൾ കൃതി സന്തതം വിളയാടുവാൻ

സങ്കടങ്ങളഖിലം പൊഴിഞ്ഞു ശിവശങ്കരന്‍റെ കൃപയേശുവാൻ

ഗംഗയാറും ജടയിൽ ധരിച്ചു ശിവഗംഗയാക്കിയ മഹേശ്വരൻ

തൻകടാക്ഷ ശരമേൽക്കുവാൻ ഹൃദയഗീതമിന്നു സമർപ്പണം

ശംഭോ ശംഭോ ശംഭോ ശംഭോ

 

നാഗഭൂഷിത പദങ്ങളും ചടുലതാളമോടു തിരുനടനവും

ഭസ്മഭൂഷിത മുരസ്ഥലം ഹരിണ ചർമ്മവും ഫണിഗണങ്ങളും

വാസുകീ പരിവിശോഭിതം വിമല വക്ഷസ്സും ഭവഭയാവഹം

ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേമമ സദാശിവാ

 

നീലകണ്‌ഠ തവ നീലകണ്‌ഠവും അതിൽ പുളഞ്ഞൊരഹിമാലയും

ഭൂവിശോഭ വഴിയും കരങ്ങളിൽ ഢമ ഢമാരവ കടും തുടി

ശൂലപാണേ ശംഭോ

ശൂലപാണി മഹാത്രിശൂലമതും, വൃകവുമേന്തി ഗതിയേകുവാൻ

ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമ സദാശിവാ...

 

സ്കന്ദമാർന്നു മിടതൂർന്നു മുഗ്രവിഷ സർപ്പമേറിയിഴയുന്നൊരാ

ജടയുമുള്ളിൽ വിലസുന്ന ഗംഗയും അടിയനെന്നു മഴൽ പോക്കണം...

യോഗനാസികയു മാർത്തരെ കരുതി ആർദ്രമായൊരിരു മിഴികളും

ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമ സദാശിവാ…

 

നാഗകുണ്ഡലമണിഞ്ഞൊരാ മ തിരുനാമമേൽക്കുമിരു സ്തോത്രവും

കാലദേശമതിലേ വിഭൂതിയും അഗ്നിയായ തിരുനേത്രവും

അമ്പിളിക്കല സു ശോഭചേർന്ന മമ തമ്പുരാന്‍റെ ശിരഃ ഭംഗിയും

ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമ സദാശിവാ

അര്‍ജുനന്‍, ഫല്‍ഗുനന്‍ .....

അര്‍ജുനന്‍, ഫല്‍ഗുനന്‍, പാര്‍ഥന്‍, വിജയനും

വിശ്രുതമായ പേര്‍ പിന്നെ കിരീടിയും,

ശ്വേതാശ്വനെന്നും ധനഞ്ജയന്‍ ജിഷ്ണുവും

ബീഭത്സുവും സവ്യസാചിയും ഞാനെടോ.

പത്തു നാമങ്ങളും ഭക്ത്യാ ജപിക്കിലോ

നിത്യ ഭയങ്ങള്‍ അകന്നു പോം നിര്‍ണ്ണയം.

Monday, 19 April 2021

രുദ്രം പശുപതിം

 രുദ്രം പശുപതിം സ്ഥാണും നീലകണ്ഠമുമാപതിം

നമാമി ശിരസാ ദേവം കിം നോ മൃത്യു കരിഷ്യതി            1

കാളകണ്ഠം കാളമൂർത്തിം കാലാഗ്നിം കാലനാശനം

നമാമി ശിരസാ ദേവം കിം നോ മൃത്യു കരിഷ്യതി            2

നീലകണ്ഠം വിരൂപാക്ഷം നിർമ്മലം നിരുപദ്രവം

നമാമി ശിരസാ ദേവം കിം നോ മൃത്യു കരിഷ്യതി            3

വാമദേവം മഹാദേവം ലോകനാഥം ജഗദ്ഗുരും

നമാമി ശിരസാ ദേവം കിം നോ മൃത്യുകരിഷ്യതി             4

ദേവദേവം ജഗന്നാഥം ദേവേശം വൃഷഭധ്വജം

നമാമി ശിരസാ ദേവം കിം നോ മൃത്യുകരിഷ്യതി             5

ത്ര്യക്ഷം ചതുർഭുജം ശാന്തം ജടാമകുട ധാരിണം

നമാമി ശിരസാ ദേവം കിം നോ മൃത്യു കരിഷ്യതി            6

ഭസ്മോദ്ധൂളിത സർവ്വാംഗം നാഗാഭരണ ഭൂഷിതം

നമാമി ശിരസാ ദേവം കിം നോ മൃത്യു കരിഷ്യതി            7

അനന്തം അവ്യയം ശാന്തം അക്ഷമാലാധരം ഹരം

നമാമി ശിരസാ ദേവം കിം നോ മൃത്യു കരിഷ്യതി            8

ആനന്ദം പരമം നിത്യം കൈവ ല്ല്യ പദദായിനം

നമാമി ശിരസാ ദേവം കിം നോ മൃത്യു കരിഷ്യതി            9

അർദ്ധനാരീശ്വരം ദേവം പാർവ്വതീ പ്രാണനായകം

നമാമി ശിരസാ ദേവം കിം നോ മൃത്യു കരിഷ്യതി           10

പ്രളയസ്ഥിതികർത്താരം ആദികർത്താരമീശ്വരം

നമാമി ശിരസാ ദേവം കിം നോ മൃത്യു കരിഷ്യതി           11

വ്യോമ കേശം വിരൂപാക്ഷം ചന്ദ്രാർദ്ധകൃതശേഖരം

നമാമി ശിരസാ ദേവം കിം നോ മൃത്യു കരിഷ്യതി           12

ഗംഗാധരം ശശിധരം ശംകരം ശൂലപാണിനം

നമാമി ശിരസാ ദേവം കിം നോമൃത്യു കരിഷ്യതി            13

സ്വർഗ്ഗാപവർഗദാതാരം സൃഷ്ടിസ്ഥിത്യന്തകാരിണം

നമാമി ശിരസാ ദേവം കിം നോ മൃത്യു കരിഷ്യതി           14

കല്പായുർദേഹിമേ പുണ്യം സദായുരരോഗതാ

നമാമിശിരസാ ദേവം കിം നോ മൃത്യു കരിഷ്യതി            15

ശിവേശാനം മഹാദേവം വാമദേവം സദാശിവം

നമാമി ശിരസാ ദേവം കിം നോ മൃത്യു കരിഷ്യതി           16

ഉത്പത്തിസ്ഥിതിസംഹാരകർത്താരമീശ്വരം ഗുരും

നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി            17

മാർക്കണ്ഡേയകൃതം സ്തോത്രം യ പഠേത് ശിവ സന്നിധൗ

തസ്യ മൃത്യുഭയം നാസ്തി ന അഗ്നിചോരഭയം ക്വചിത്       18

ശതവൃത്തം പ്രകർത്തവ്യം സങ്കടേകഷ്ടനാശനം

ശുചിർഭൂത്വാ പഠേത് സ്തോത്രം സർവ്വസിദ്ധിപ്രദായകം       19

മൃത്യുഞ്ജയ മഹാദേവ ത്രാഹിമാം ശരണാഗതം

ജന്മമൃത്യുജരാ രോഗൈപീഡിതം കർമ്മബന്ധനൈ            20

താവകാസ്ത്വദ് ഗാഥാ പ്രണാതവ ചിദോഹം സദാമൃദാ

ഇതി വിജ്ഞാ പ്യ ദേവേശം ത്ര്യംബകാഖ്യം ജപേത്           21

നമ ശിവായ സാംബായ ഹരയേ പരമാത്മനേ

പ്രണതക്ലേശനാശായ യോഗിനാം പതയേ നമ                 22

ശിവതാണ്ഡവസ്തോത്രം

 ജടാതവീഗലജ്ജല പ്രവാഹപാവിതസ്ഥലേ

ഗലേഽവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം ।

ഡമ ഡമ ഡമ ഡമന്നിനാദ മട്ട മർവയോ

ചകാര ചണ്ഡതാണ്ഡവം തനോതുനഃ ശിവഃ ശിവം ॥ ൧॥

 

ജടാകടാഹസംഭ്രമ ഭ്രമന്നി ലിംബ നിർഝരീ-

-വിലോല വീചിവല്ലരീ വിരാജമാനമൂർധനി ।

ധഗ ദ്ധഗ ദ്ധഗ ജ്ജ്വലല്ല ലാട പട്ട പാവകേ

കിശോരചന്ദ്രശേഖരേ രതിഃ പ്രതിക്ഷണം മമ ॥ ൨॥

 

ധരാധരേന്ദ്ര നന്ദിനീ വിലാസ ബന്ധുബന്ധുര

സ്ഫുരദ്ദിഗന്ത സന്തതി പ്രമോദ മാന മാനസേ ।

കൃപാ കടാക്ഷ ധോരണീ നിരുദ്ധ ദുർധരാപതി

ക്വചിദ്ദിഗംബരേ മനോ വിനോദമേതു വസ്തുനി ॥ ൩॥

 

ജടാഭുജംഗ പിംഗള സ്ഫുരത്ഫണാമണിപ്രഭാ

കദംബകുങ്കുമദ്രവ പ്രലിപ്ത ദിഗ്വ ധൂമുഖേ ।

മദാന്ധ സിന്ധുര സ്ഫുരത്ത്വഗുത്തരീയമേദുരേ

മനോ വിനോദമത്ഭുതം ബിഭർതു ഭൂതഭർതരി ॥ ൪॥

 

ഓം നമശിവായ

സദാശിവം ഭജാമ്യഹം

സദാശിവം ഭജാമ്യഹം

ഓം നമശിവായ

 

സഹസ്രലോചന പ്രഭൃത്യശേഷലേഖ ശേഖര

പ്രസൂനധൂലിധോരണീ വിധൂസരാംഗ്രി പീഠഭൂഃ ।

ഭുജംഗരാജമാലയാ നിബദ്ധജാടജൂടക

ശ്രിയൈ ചിരായ ജായതാം ചകോര ബന്ധുശേഖരഃ ॥ ൫॥

 

ലലാട ചത്വര ജ്വല ദ്ധനഞ്ജയ സ്ഫുലിംഗഭാ-

-നിപീത പഞ്ചസായകം നമന്നിലിംബ നായകം ।

സുധാമയൂഖലേഖയാ വിരാജമാനശേഖരം

മഹാകപാലി സമ്പദേ ശിരോ ജടാല മസ്തുനഃ ॥ ൬॥

 

കരാല ഫാല പട്ടികാ ധഗ ദ്ധഗ ദ്ധഗ ജ്ജ്വല-

ദ്ധനഞ്ജയാ ഹുതീകൃത പ്രചണ്ഡ പഞ്ചസായകേ ।

ധരാധരേന്ദ്ര നന്ദിനീ കുചാഗ്ര ചിത്ര പത്രക-

-പ്രകൽപനൈക ശിൽപിനി ത്രിലോചനേ രതിർമമ ॥। ൭॥

 

നവീന മേഘമണ്ഡലീ നിരുദ്ധ ദുർധര സ്ഫുരത്-

കുഹൂ നിശീഥിനീ തമഃ പ്രബന്ധ ബദ്ധകന്ധരഃ ।

നിലിംബ നിർഝരീ ധരസ്തനോതു കൃത്തിസിന്ധുരഃ

കലാനിധാനബന്ധുരഃ ശ്രിയം ജഗദ്ധുരംധരഃ ॥ ൮॥

 

പ്രഫുല്ല നീലപങ്കജ പ്രപഞ്ച കാലിമപ്രഭാ-

-വലംബി കണ്ഠകന്ദലീ രുചി പ്രബദ്ധകന്ധരം ।

സ്മരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം

ഗജച്ഛിദാന്ധകച്ഛിദം തമന്തകച്ഛിദം ഭജേ ॥ ൯॥

 

അഖർവ സർവ മംഗളാ കലാകദംബമഞ്ജരീ

രസപ്രവാഹമാധുരീ വിജൃംഭണാ മധുവ്രതം ।

സ്മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം

ഗജാന്തകാന്ധകാന്തകം തമന്തകാന്തകം ഭജേ ॥ ൧൦॥

 

ജയത്വദഭ്രവിഭ്രമ ഭ്രമദ്ഭുജംഗമശ്വസ-

-ദ്വിനിർഗമ ക്രമസ്ഫുരത്കരാലഫാല ഹവ്യവാട് ।

ധിമി ദ്ധിമി ദ്ധിമി ധ്വനൻ മൃദംഗതുംഗമംഗല

ധ്വനിക്രമ പ്രവർത്തിത പ്രചണ്ഡ താണ്ഡവഃ ശിവഃ ॥ ൧൧॥

 

ദൃഷദ്വിചിത്രതൽപയോർ ഭുജംഗ മൗക്തികസ്രജോർ-

-ഗരിഷ്ഠരത്നലോഷ്ഠയോഃ സുഹൃദ്വിപക്ഷപക്ഷയോഃ ।

തൃണാരവിന്ദചക്ഷുഷോഃ പ്രജാമഹീ മഹേന്ദ്രയോഃ

സമ പ്രവർത്തികദാ കദാ സദാശിവം ഭജാമ്യഹം ॥ ൧൨॥

 

കദാ നിലിംബ നിർഝരീ നികുഞ്ജ കോടരേ വസൻ

വിമുക്ത ദുർമതിഃ സദാ ശിരഃ സ്ഥമഞ്ജലിം വഹൻ ।

വിലോല ലോല ലോചനോ ലലാമബാല ലഗ്നകഃ

ശിവേതി മന്ത്രമുച്ഛരൻ കദാ സുഖീ ഭവാമ്യഹം ॥ ൧൩॥

 

ഇദം ഹി നിത്യമേവ മുക്തമുത്തമോത്തമം സ്തവം

പഠൻ സ്മരൻ ഭ്രുവൻ നരോ വിശുദ്ധിമേതി സന്തതം ।

ഹരേ ഗുരൌ സുഭക്തിമാഷു യാതി നാന്യഥാ ഗതിം

വിമോഹനം ഹി ദേഹിനാം സുശങ്കരസ്യ ചിന്തനം ॥ ൧൬॥

വിമോഹനം ഹി ദേഹിനാം സുശങ്കരസ്യ ചിന്തനം

Wednesday, 20 June 2018

ലളിതാപഞ്ചകം (laḷitāpañcakaṁ)


പ്രാത സ്മരാമി ലളിതാ വദനാരവിന്ദം
വിമ്പാധരം പ്രഥുല മൗക്തികശോഭിനാസം
ആകര്‍ണ്ണ ദീര്‍ഘ നയനം മണികുണ്ടലാഢ്യം
മന്ദസ്മിതം മൃഗമദോജ്ജ്വലഭാലദേശം

പ്രാതര്‍ ഭജാമി ലളിതാ ഭുജ കല്‍പവല്ലീം
രക്ത അന്ഗുലീയ ലസദ് അന്ഗുലീപല്ലവാഢ്യാം
മാണിക്യഹേമാ വലയാങ്ഗദ ശോഭമാനാം
പുണ്ഡ്രേക്ഷുചാപ കുസുമേസ്സു സൃണ്ണി ദധാനാം

പ്രാതര്‍ ഭജാമി ലളിതാ ചരണാരവിന്ദം
ഭക്തേഷ്ട ദാന നിരതം ഭവ സിന്ധു പോതം
പത്മാസനാദി സുരനായക പൂജനീയം
പത്മാംഗുഷ ദ്വജ സുദര്‍ശന ലാഞ്ഛനാഢ്യം

പ്രാതര്‍ സ്തുവേ പരശിവാം ലളിതാം ഭവാനീം
ത്രയ്യന്ത വേദ്യ വിഭവാം കരുണാന‍വദ്യാം
വിശ്വസ്യ സൃഷ്ടി വിലയ സ്ഥിതി ഹേതു ഭൂതാം
വിദ്യേശ്വരീം നിഗമ വാങ്ഗമനാസാതി ദൂരാം

പ്രാതര്‍ വദാമി ലളിതേ തവ പുണ്യ നാമ
കാമേശ്വരി ഇതി കമലേതി മഹേശ്വരീതി
ശ്രീ ശാംഭവീതി ജഗതാം ജനനീ പരേതി
വാഗ്ദേവതേതി വചസാ ത്രിപുരേശ്വരീതി

യഹ് ശ്ലോക പഞ്ചകമിദം ലളിതാംബികായാഃ
സൗഭാഗ്യദം സുലളിതം പഠതി പ്രഭാതേ
തസ്മൈ ദദാതി ലളിതാ ഝടിതി പ്രസന്നാ
വിദ്യാം ശ്രിയം വിമലസൗഖ്യമനന്തകൃതീം

ഇതി ശ്രീമച്ഛങ്കരഭഗവതഃ കൃതൗ ലളിതാ പഞ്ചകം സമ്പൂര്‍ണ്ണം
  
prāta smarāmi laḷitā vadanāravindaṁ
vimpādharaṁ prathula maktikaśēābhināsaṁ
ākarṇṇa dīrgha nayanaṁ maṇikuṇṭalāḍhyaṁ
mandasmitaṁ mr̥gamadēājjvalabhāladēśaṁ

prātar bhajāmi laḷitā bhuja kalpavallīṁ
rakta an'gulīya lasad an'gulīpallavāḍhyāṁ
māṇikyahēmā valayāṅgada śēābhamānāṁ
puṇḍrēkṣucāpa kusumēs'su sr̥ṇṇi dadhānāṁ

prātar bhajāmi laḷitā caraṇāravindaṁ
bhaktēṣṭa dāna nirataṁ bhava sindhu pēātaṁ
patmāsanādi suranāyaka pūjanīyaṁ
patmāṅguṣa dvaja sudarśana lāñchanāḍhyaṁ

prātar stuvē paraśivāṁ laḷitāṁ bhavānīṁ
trayyanta vēdya vibhavāṁ karuṇāna‍vadyāṁ
viśvasya sr̥ṣṭi vilaya sthiti hētu bhūtāṁ
vidyēśvarīṁ nigama vāṅgamanāsāti dūrāṁ

prātar vadāmi laḷitē tava puṇya nāma
kāmēśvari iti kamalēti mahēśvarīti
śrī śāmbhavīti jagatāṁ jananī parēti
vāgdēvatēti vacasā tripurēśvarīti

yah ślēāka pañcakamidaṁ laḷitāmbikāyāḥ
sabhāgyadaṁ sulaḷitaṁ paṭhati prabhātē
tasmai dadāti laḷitā jhaṭiti prasannā
vidyāṁ śriyaṁ vimalasakhyamanantakr̥tīṁ

iti śrīmacchaṅkarabhagavataḥ kr̥ta laḷitā pañcakaṁ sampūrṇṇaṁ