Thursday, 22 April 2021

അതിരമണീയം, തവ തിരുരൂപം

 

അതിരമണീയം, തവ തിരുരൂപം, പൂർണത്രയീശ ഹരേ
ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ (2)
കുണ്ഡലമണ്ഡിത, തേജസ്വരൂപം, പൂർണത്രയീശ ഹരേ
ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ (2)
മമ മാനസ്സമൊരു, പൂജാപുഷ്പം, തിരുമുന്‍പിലർപ്പിച്ചിടുന്നേ (2)
കൈക്കൊള്ളേണമേ, കൃഷ്ണമുരാരേ, പൂർണത്രയീശ ഹരേ
ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ (2)

അറിവില്ലാത്തൊരു, പൈതങ്ങൾ ഞങ്ങൾ, അടിപണിയുന്നഖിലേശാ (2)
നിൻസ്തുതിപാടി, പാടി വരുന്നൂ, പൂർണത്രയീശ ഹരേ
ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ (2)

അതിരമണീയം, തവ തിരു രൂപം, പൂർണത്രയീശ ഹരേ
ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ (2)

പൂർണത്രയീശ ഹരേ ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ

പൂർണത്രയീശ ഹരേ (2)

No comments:

Post a Comment