Thursday, 22 April 2021

ശിവസ്തുതി

 ചന്ദ്രശേഖരാ ഭവൽപദങ്ങൾ കൃതി സന്തതം വിളയാടുവാൻ

സങ്കടങ്ങളഖിലം പൊഴിഞ്ഞു ശിവശങ്കരന്‍റെ കൃപയേശുവാൻ

ഗംഗയാറും ജടയിൽ ധരിച്ചു ശിവഗംഗയാക്കിയ മഹേശ്വരൻ

തൻകടാക്ഷ ശരമേൽക്കുവാൻ ഹൃദയഗീതമിന്നു സമർപ്പണം

ശംഭോ ശംഭോ ശംഭോ ശംഭോ

 

നാഗഭൂഷിത പദങ്ങളും ചടുലതാളമോടു തിരുനടനവും

ഭസ്മഭൂഷിത മുരസ്ഥലം ഹരിണ ചർമ്മവും ഫണിഗണങ്ങളും

വാസുകീ പരിവിശോഭിതം വിമല വക്ഷസ്സും ഭവഭയാവഹം

ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേമമ സദാശിവാ

 

നീലകണ്‌ഠ തവ നീലകണ്‌ഠവും അതിൽ പുളഞ്ഞൊരഹിമാലയും

ഭൂവിശോഭ വഴിയും കരങ്ങളിൽ ഢമ ഢമാരവ കടും തുടി

ശൂലപാണേ ശംഭോ

ശൂലപാണി മഹാത്രിശൂലമതും, വൃകവുമേന്തി ഗതിയേകുവാൻ

ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമ സദാശിവാ...

 

സ്കന്ദമാർന്നു മിടതൂർന്നു മുഗ്രവിഷ സർപ്പമേറിയിഴയുന്നൊരാ

ജടയുമുള്ളിൽ വിലസുന്ന ഗംഗയും അടിയനെന്നു മഴൽ പോക്കണം...

യോഗനാസികയു മാർത്തരെ കരുതി ആർദ്രമായൊരിരു മിഴികളും

ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമ സദാശിവാ…

 

നാഗകുണ്ഡലമണിഞ്ഞൊരാ മ തിരുനാമമേൽക്കുമിരു സ്തോത്രവും

കാലദേശമതിലേ വിഭൂതിയും അഗ്നിയായ തിരുനേത്രവും

അമ്പിളിക്കല സു ശോഭചേർന്ന മമ തമ്പുരാന്‍റെ ശിരഃ ഭംഗിയും

ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമ സദാശിവാ

No comments:

Post a Comment