ദുഖമൊടുക്കുന്ന
തമ്പുരാനേ – കൃഷ്ണ
തൃക്കഴൽ ഞാനിതാ
കുമ്പിടുന്നേന്‍.
ദുഖമെടുത്തതിതെനെന്തേ
മൂലം – കൃഷ്ണ
ദുഖമെടുത്തതു
കർമ്മമൂലം.
കർമ്മമെടുത്തതിതെനെന്തേ
മൂലം – കൃഷ്ണ
കർമ്മമെടുത്തതു രാഗമൂലം.
രാഗമെടുത്തതിതെനെന്തേ
മൂലം – കൃഷ്ണ
രാഗമെടുത്തതു മാനമൂലം.
മാനമെടുത്തതിതെനെന്തേ
മൂലം – കൃഷ്ണ
തന്നെ നിനയായ്ക
മാനമൂലം.
തന്നെ നിനയായ്
വാനെന്തേ മൂലം – കൃഷ്ണ
അജ്ഞാനമാമവിവേകം മൂലം.
അജ്ഞാനം പോവതിനെന്തേ
മൂലം – കൃഷ്ണ
അജ്ഞാനം പോവതു
ജ്ഞാനം കൊണ്ടേ.
ജ്ഞാനമുണ്ടാവതിനെന്തേ
മൂലം – കൃഷ്ണ
ജ്ഞാനമുണ്ടാവതു
ഭക്തികൊണ്ടേ.
ഭക്തിയുണ്ടാവതിനെന്തേ
മൂലം – കൃഷ്ണ
ഭക്തിയുണ്ടാവൂ വിരക്തികൊണ്ടേ.
സക്തിപോയീടുവാനെന്തേ
മൂലം – കൃഷ്ണ
ചിത്തത്തിൽ നല്ലൊരു ശുദ്ധികൊണ്ടേ.
ചിത്തശുദ്ധിക്കു
ഞാനെന്തു ചെയ് വൂ – കൃഷ്ണ
നല്ല വഴിയ്ക്കുള്ള
ശ്രദ്ധ ചെയ്യൂ.
ശ്രദ്ധയുണ്ടാവതിനെന്തു
ചെയ് വൂ – കൃഷ്ണ
പുണ്യകഥകളെകേട്ടുകൊള്‍വൂ.
സത്കഥ കേള്‍പ്പതിനെന്തു
ചെയ് വൂ – കൃഷ്ണ
സജ്ജനസംഗതി ചെയ്തുകൊള്‍വൂ
സജ്ജനസംഗതിക്കെന്തു ചെയ്
വൂ – കൃഷ്ണ
വായുപുരേശനെസ്സേവ
ചെയ്യൂ.
വായുഗൃഹാധിപ വാസുദേവ
കൃഷ്ണ
ബാലഗോപാലക പാലയ മാം.
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
dukhameāṭukkunna tampurānē – kr̥ṣṇa
tr̥kkaḻal ñānitā kumpiṭunnēn.
dukhameṭuttatitenentē mūlaṁ – kr̥ṣṇa
dukhameṭuttatu karm'mamūlaṁ.
karm'mameṭuttatitenentē mūlaṁ – kr̥ṣṇa
karm'mameṭuttatu rāgamūlaṁ.
rāgameṭuttatitenentē mūlaṁ – kr̥ṣṇa
rāgameṭuttatu mānamūlaṁ.
mānameṭuttatitenentē mūlaṁ – kr̥ṣṇa
tanne ninayāyka mānamūlaṁ.
tanne ninayāy vānentē mūlaṁ – kr̥ṣṇa
ajñānamāmavivēkaṁ mūlaṁ.
ajñānaṁ pēāvatinentē mūlaṁ – kr̥ṣṇa
ajñānaṁ pēāvatu jñānaṁ keāṇṭē.
jñānamuṇṭāvatinentē mūlaṁ – kr̥ṣṇa
jñānamuṇṭāvatu bhaktikeāṇṭē.
bhaktiyuṇṭāvatinentē mūlaṁ – kr̥ṣṇa
bhaktiyuṇṭāvū viraktikeāṇṭē.
saktipēāyīṭuvānentē mūlaṁ – kr̥ṣṇa
cittattil nalleāru śud'dhikeāṇṭē.
cittaśud'dhikku ñānentu cey vū – kr̥ṣṇa
nalla vaḻiykkuḷḷa śrad'dha ceyyū.
śrad'dhayuṇṭāvatinentu cey vū – kr̥ṣṇa
puṇyakathakaḷekēṭṭukeāḷvū.
satkatha kēḷppatinentu cey vū – kr̥ṣṇa
sajjanasaṅgati ceytukeāḷvū
sajjanasaṅgatikkentu cey vū – kr̥ṣṇa
vāyupurēśanes'sēva ceyyū.
vāyugr̥hādhipa vāsudēva kr̥ṣṇa
bālagēāpālaka pālaya māṁ.
kr̥ṣṇa harē jaya kr̥ṣṇa harē jaya
kr̥ṣṇa harē jaya kr̥ṣṇa harē
No comments:
Post a Comment